തിരുവനന്തപുരം: പ്രവാസി കമ്മീഷൻ നിയമന കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനവുമായി പ്രവാസി ലീഗൽ സെൽ. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനായി 2016 ൽ സ്ഥാപിതമായ പ്രവാസി കമ്മിഷൻ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവർത്തനരഹിതമാണ്. പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് നിവേദനം നൽകിയത്. പ്രവാസി കമ്മീഷന്റെ പ്രവർത്തനം ഉടൻ തന്നെ പുനഃസ്ഥാപിക്കണം. സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി, കോർഡിനേറ്റർ എന്നിവർ അറിയിച്ചു.