നമ്മുടെ അയൽ രാജ്യത്തെ സമീപകാലമായി മാധ്യമങ്ങളും ജനങ്ങളും ചർച്ചാ വിഷയമാക്കിക്കൊണ്ടിരിക്കുകയാണ്. കാലങ്ങളായി തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ, അടുത്തിടെ ഉണ്ടായ മഹാപ്രളയം ഇതു രണ്ടുമാണ് പാക് സമ്പത് വ്യവസ്ഥയെ തകർച്ചയിലേക്ക് നയിക്കാനുണ്ടായ പ്രധാന കാരണങ്ങൾ. മെയ് 9 ന് മുൻ പ്രധാന മന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനെ അർദ്ധ സൈനീക വിഭാഗം അറസ്റ്റ് ചെയ്തതിനു പിന്നാലെ കത്തുകയാണ് യഥാർത്ഥത്തിൽ പാക്കിസ്ഥാൻ, രാജ്യത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാക്കിസ്ഥാനിലുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും ഇപ്പോഴും തുടരുകയാണ്. പാർലമെന്റിന്റെ അവിശ്വാസ വോട്ടിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം – അഴിമതി, തീവ്രവാദം, മതനിന്ദ തുടങ്ങി നൂറോളം കേസുകൾ ഖാന് എതിരെ ചുമത്തിയിട്ടുണ്ട്.
ഹാപ്പിനെസ് ഇൻഡക്സിലും, പത്ര സ്വതത്രത്തിലും ഇന്ത്യയേക്കാൾ മുന്നിലാണ് പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടെങ്കിലും രാജ്യത്തെ ഏറ്റവും ജനപ്രിയ പ്രതിപക്ഷ നേതാവായി തുടരുന്ന ഖാൻ, പാകിസ്ഥാനിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ മുൻ പ്രധാനമന്ത്രിയാണ്. അധികാരത്തിലിരിക്കെ ലഭിച്ച വിദേശ സമ്മാനങ്ങൾ മറിച്ചു വിറ്റെന്ന തോഷഖാന കേസിൽ ഖാനെതിരെ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. 2018 നും 2022 നും ഇടയിൽ ലഭിച്ച ആഡംബര സമ്മാനങ്ങൾ വിറ്റെന്ന കേസിൽ കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ഇമ്രാനെ അയോഗ്യനാക്കിയിരുന്നു. പിന്നാലെ ഇമ്രാഖാന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ അഴിമതി ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇമ്രഖാനെ അർദ്ധ സൈനീക വിഭാഗത്തിന്റെ ഒരു വലിയ സംഘം ഉദ്യോഗസ്ഥർ, തടഞ്ഞ് വാഹനത്തിലേയ്ക്ക് ബലമായി കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പി ടി ഐ പ്രവർത്തകർ അക്രമാസക്തരായതോടെ പ്രക്ഷോപത്തിൽ 10 പേർ കൊല്ലപ്പെടുകയും, അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹരിയ ടൗൺ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയെ കള്ളപ്പണ കേസിൽ സംരക്ഷിച്ചതിന് ഇമ്രാഖാനും, ഭാര്യ ബുഷറ ബീവിയും, ചില തെഹ്രീക് ഇ ഇൻസാഫ് പാർട്ടി നേതാക്കളും ഇസ്ലാമാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് പ്രതിഫലമായി 5 ദശ ലക്ഷം രൂപയും ഭൂമിയും കൈ പറ്റിയ കേസിൽ ഇമ്രഖാനെ നാഷണൽ അക്കൗഡബിലിറ്റി ബ്യൂറോയ്ക്ക് 8 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇസ്ലാമാബാദിലുൾപ്പെടെ കലാപ സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇമ്രാഖാനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനിൽ അരങ്ങേറിയ രാഷ്ട്രീയ കലാപങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടുനിൽക്കുന്ന പാകിസ്താനിലെ സ്ഥിതി ഗതികൾ മോശമാക്കുകയാണ്. ഇമ്രാൻ ഖാന്റെ അറസ്റ്റിനെ പിന്തുണച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി ബുധനാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതേ തുടർന്ന് ഒരു മണിക്കൂറിനകം ഇമ്രാൻഖാനെ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ ഇതാ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് പാകിസ്ഥാൻ സുപ്രീം കോടതി അസാധുവാക്കി കൊണ്ട് ഇമ്രാനെ ഉടൻ മോചിപ്പിക്കാൻ ഉത്തരവി ട്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഇസ്ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ച്ചത്തേക്കുള്ള ഇടക്കാല ജാമ്യം ഇമ്രാൻഖാന് അനുവദിച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ പൊലിഞ്ഞുപോയത് നിരവധി ജീവനുകളാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി അനുയായികളെ നിയന്ത്രിക്കാൻ ഇമ്രാന് നിർദ്ദേശം നൽകുകയും കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്ന് അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തു.
പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതി സന്ധി ഒറ്റരാത്രി കൊണ്ട് പരിഹരിക്കാവുന്നതല്ല. ചൈന പാക്കിസ്ഥാന് സാമ്പത്തിക,വികസന സഹായങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് തന്ത്രപരമായ നീക്കങ്ങൾക്ക് തയ്യാറെടുത്തേക്കാം. ചൈന – പാക്കിസ്ഥാൻ സഖ്യം ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. ഇന്ത്യയെ അലട്ടുന്ന സമകാലിക ചൈന- പാക് ബന്ധത്തിന്റെ മൂന്നാമത്തെ വശം പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ,ചൈന എന്നിവ തമ്മിലുള്ള പങ്കാളിത്തമാണ്. ഈ സാഹചര്യത്തിൽ ചൈന പാക്കിസ്ഥാന് പിന്തുണ നൽകുന്നത് ഭാവിയിൽ ഇന്ത്യക്ക് നേരെ ഉയരാനുള്ള വലിയൊരു വെല്ലുവിളിക്ക് വഴി ഒരുക്കിയേക്കാം.