കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍. പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ മാറ്റം വരുത്താത്തതുവരെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്കായിരിക്കും പുതുക്കി നല്‍കുകയെന്നും അധികൃതർ വ്യക്തമാക്കി. 2013 ന് മുമ്പ് കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടുള്ള പ്രവാസികള്‍ക്കും ഇതേ നിയമം ബാധകമായിരിക്കും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനായതിനാൽ വര്‍ഷത്തില്‍ ഒരിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് വലിയ ബുദ്ധിമുട്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കുവൈത്ത് ട്രാഫിക് വകുപ്പ് കര്‍ശനമാക്കിയിരുന്നു. നിലവില്‍ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സര്‍വകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത്.