കുവൈത്ത്: കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്പോർട്ടിൽ തിരിച്ചെത്തി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുകയായിരുന്നു. എമിഗ്രേഷന്‍ കൗണ്ടറിലുണ്ടായിരുന്ന ഓഫീസര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോള്‍ നേരത്തെ നാടുകടത്തിയതും തിരികെ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്പ്പെടുത്തിയിട്ടുള്ളതായും മനസിലായി. തുടര്‍ന്ന് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമായിരുന്നു . എന്നാല്‍ ഇതിനിടെ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഹാളില്‍ നിന്ന് ഇയാള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. ഇയാളെ സ്വന്തം രാജ്യത്തേക്ക് വീണ്ടും നാടുകടത്താനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുകയാണ്.