കുവൈത്ത്: കുവൈത്തിൽ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്ന പ്രവാസികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിക്ഷേധിച്ച് പ്രവാസികളും സ്വദേശികളും രംഗത്ത്. രക്തം സ്വീകരിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്ന് ഓരോ രക്ത ബാഗിനും 20 ദിനാര്‍ വീതം ഈടാക്കുന്നതിന് പുറമെ ലബോറട്ടറി പരിശോധനാ ചെലവുകളും ഫീസായി അടയ്ക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അത്യാഹിത സാഹചര്യങ്ങളെയും ക്യാന്‍സര്‍ രോഗികളെയും മാനുഷിക പരിഗണന ലഭിക്കേണ്ട കേസുകളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.