മസ്കറ്റ്: ഇനിമുതൽ വിനോദസഞ്ചാരികൾക്ക് ഒമാനിൽ വിദേശലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാം. ഒമാനിൽ പ്രവേശിക്കുന്ന തിയതി മുതൽ മൂന്ന് മാസം വരെയാണ് ഈ സേവനം ലഭ്യമാവുക. അന്താരാഷ്ട്ര ലൈസൻസ് ഉള്ളവർക്കും ഒമാൻ അംഗീകരിച്ച മറ്റു രാജ്യങ്ങളിലെ ലൈസൻസുള്ള വിനോദ സഞ്ചാരികൾക്കുമായിരുന്നു ഇതുവരെ ഒമാനിൽ വാഹനമോടിക്കാൻ അനുവാദമുണ്ടായിരുന്നത്. പുതിയ തീരുമാനം ഒമാനിലെ ടൂറിസം രംഗത്തിന് ഗുണം ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.