അബുദാബി: യു.എ.ഇ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടുതൽ ഉയരും. കടൽപ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ തീരത്ത് പോകുന്നവർ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.









