മനാമ: ഷെൻഗൻ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കു പൊതുവീസ വരുന്നു. വിനോദ സഞ്ചാരികൾക്കായാണ് ജിസിസി പൊതുവീസ അവതരിപ്പിക്കുന്നത്. മേഖലയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക, വിനോദ സഞ്ചാര മേഖലയിൽ നിന്നു കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്റൈൻ ടൂറിസം മന്ത്രിയാണ് ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾക്കിടയിൽ പുരോഗമിക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഒറ്റ വിസയില്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതാണ് പ്രസ്തുത വിസാ സംവിധാനം.