ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നോര്‍കയുമായി സഹകരിച്ചു പി എം എഫ് ഗ്ലോബല്‍ സംഘടന ഹെല്പ് ഡെസ്‌ക്പ്രവര്‍ത്തനം ആരംഭിച്ചു. സുഡാനിലുള്ള പ്രവാസികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അവരുടെ വിവരങ്ങള്‍ പി എം എഫ് വാട്‌സാപ്പ്ഗ്രൂപ്പിലോ ഇമെയിലിലോ അറിയിച്ചാല്‍ ആവശ്യമായ സഹായവും നിര്‍ദേശവും ലഭിക്കുമെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു. പി.എം.എഫ് വാട്‌സ്ആപ്പ് നമ്പര്‍ 91 90372 19227, നോര്‍ക്കയെ ബന്ധപ്പെടാനുള്ള നമ്പര്‍ 0091 8802012345.