ജിദ്ദ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. ജിദ്ദ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കാവേരി എന്ന പേരില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. ജിദ്ദയിലെത്തുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് രണ്ട് കപ്പലുകള്‍ പോര്‍ട്ട് സുഡാനില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു.