കുവൈത്ത്: കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിർമ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് മദ്യം കണ്ടെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. കുവൈത്തി പൗരനാണ് അനധികൃത മദ്യ നിര്‍മാണം സംബന്ധിച്ച വിവരം അധികൃതര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് രഹസ്യമായി അന്വേഷണം നടത്തിയ ശേഷം ഇവിടെ റെയ്ഡ് ചെയ്യുകയായിരുന്നു. മദ്യ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍, മദ്യ കുപ്പികൾ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. അറസ്റ്റിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി
അധികൃതർക്ക് കൈമാറി.