മനാമ: ബഹ്റൈനിൽ പ്രവാസി യുവാവിന്റെ മരണത്തിനു ഇടയാക്കിയ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ. വാഹനാപകടത്തിനുശേഷം സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ പ്രതി പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് പിടിയിലായത്. ഏപ്രിൽ അഞ്ചിന് നടന്ന അപകടത്തിൽ ശുചികരണ തൊഴിലാളിയായ 34 വയസുള്ള യുവാവാണ് മരണപ്പെട്ടത്. പ്രതിയെ ഏഴു ദിവസത്തേക്ക് ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിർദേശിച്ചു. അപകടത്തിന് ഇടയാക്കിയ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകളാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായി.തെളിവുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സിന് കൈമാറി