ദുബായ്: യു പി ഐ മണിട്രാപ്പിൽ ഇരകളായി ഗൾഫ് പ്രവാസികൾ. ഹരിയാനയിൽ നിന്ന് ഫയൽ ചെയ്ത കേസിന്റെ പേരിലാണ് നടപടി. ഇതെ തുടർന്ന് ഷാർജയിലും അജ്മാനിലും ജോലി ചെയ്യുന്ന ഇടുക്കി സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചു. ഇടുക്കി വണ്ണപ്പുറം ഫെഡറൽ ബാങ്കിലെയും, സൗത്ത് ഇന്ത്യൻ ബാങ്കിലെയും അക്കൗണ്ടുകളാണ് നാലുമാസമായി ഫ്രീസ് ചെയ്തിരിക്കുന്നത്. അജ്മാനിൽ ജോലി ചെയ്യുന്ന ഇല്യാസ് സൈനുദ്ദീന്റെ വണ്ണപ്പുറം ഫെഡറൽബാങ്കിലെ സേവിങ്സ് അക്കൗണ്ടാണ് ഹരിയാന കുരുക്ഷേത്ര സൈബർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന പേരിൽ മരവിപ്പിച്ചിരിക്കുന്നത്. പണം വിട്ടുകിട്ടാനായി ഹരിയാന പോലീസ്സ്റ്റേഷനുമായി ബന്ധപെടാനാണ് ബാങ്ക് അധികൃതർ നൽകുന്ന നിർദ്ദേശം. മരവിപ്പിച്ചത് നാട്ടിലെ സാധാരണ സേവിങ്സ് അക്കൗണ്ടുകളാണ്. അടുത്തിടെയാണ് പ്രവാസികളുടെ നോൺ റെസിഡന്റ് അക്കൗണ്ടുകൾ യു പി ഐയുമായി ബന്ധിപ്പിച്ചത്. അതിനാൽ ആശങ്കയിലാണ് ദുബൈയിലെ പ്രവാസി സമൂഹം.