അബുദാബി: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസികളടക്കമുള്ളവർക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസമായിരിക്കുമെന്ന് രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20 വ്യാഴാഴ്ച പ്രവൃത്തി അവസാനിച്ച ശേഷം നാല് ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം അറിയിച്ചു. അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.









