ദോഹ: ഖത്തറിൽ പ്രവാസിയെ മരുഭൂമിയിൽ വെച്ച് ഉപദ്രവിച്ച സംഭവത്തിൽ സ്വദേശി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ആക്രമണത്തിന് ഇരയായത് ഏഷ്യക്കാരനായ ഒരു പ്രവാസിയാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. നിയമത്തിനും സാമൂഹിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടികൾ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.