ഖത്തർ: ഭഷ്യ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര നടപടികളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഹൈപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന കർശനമാക്കി. ഇതുവരെ 52 ഹൈപ്പർമാർക്കറ്റുകളാണ് പരിശോധിച്ചത്. രണ്ടാം ഘട്ട പരിശോധന
റംസാൻ തുടങ്ങിയ ശേഷമാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഹൈപ്പർമാർക്കറ്റ്, ഹോട്ടലുകൾ, റംസാൻ കൂടാരങ്ങൾ എന്നിവിടങ്ങളിൽ
പരിശോധ നടത്തും. ഭക്ഷ്യസാധനങ്ങളുടെ പാചകം, ശീതീകരണം, ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള താപനില, ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം ഉൾപ്പെടെയുള്ളവ പരിശോധിക്കും. കൂടാതെ സാമ്പിളുകൾ സെൻട്രൽ ഫുഡ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് വിധേയമാക്കി ആരോഗ്യകരമെന്ന് ഉറപ്പുവരുത്തും. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളും പരിശോധിക്കും.