കുവൈത്ത് : കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റു കാണിച്ച് ജോലിക്കു കയറിയ 16,250 വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തിവച്ചു. നിർമാണ മേഖല, അടിസ്ഥാന സൗകര്യവികസനം, എൻജിനീയറിങ്, സാമ്പത്തികം, ബാങ്കിങ്, അക്കൗണ്ടിങ് എന്നീ മേഖലകളിൽ ജോലിചെയ്യുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഏതെല്ലാം രാജ്യക്കാരുടേതാണ് വ്യാജ സർട്ടിഫിക്കറ്റുകൾ എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എൻജിനീയറിങ് മേഖലയിൽ എന്ന പോലെ ഇതര മേഖലകളിലും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ നിർബന്ധമാക്കുമെന്നാണ് സൂചന.