അബുദാബി: യു എ ഇയിലെ പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ നിക്ഷേപ പദ്ധതിയായ നാഷണൽ ബോണ്ട്സ് സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചു. എല്ലാ മാസവും ആയിരം ദിർഹം വീതം കുറഞ്ഞത് മൂന്ന് വർഷം നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാവാം. പിന്നീട് നിക്ഷേപ തുകയും അതിന്റെ ലാഭവും പ്രതിമാസം തിരിച്ച് നൽകുകയും ചെയ്യുന്നതാണ് പദ്ധതി. പ്രവാസികൾക്കും യു എ ഇ സ്വദേശികൾക്കും റിട്ടയർമെന്റ് വരുമാനപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയാണ് ഇത്.









