ദുബായ്: രണ്ടു മിനിറ്റിനുള്ളിൽ പരാതി നല്കുന്നതിനുള്ള ഓൺലൈൻ സംവിധാനവുമായി ദുബായ്. 04 എന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ സംവിധാനം ദുബായ് കിരീടാവകാശിയാണ് പ്രഖ്യാപിച്ചത്. 40 സർക്കാർ സർവീസുകൾക്ക് കീഴിലാണ് ഈ സംവിധാനം. 04.gov.ae എന്ന വെബ്സൈറ്റ് വഴിയോ 600500055 എന്ന വാട്സ്ആപ് നമ്പർ വഴിയോ ഈ സേവനം ഉപയോഗപ്പെടുത്താം. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകുക, ഏതെങ്കിലും സേവനങ്ങളെ കുറിച്ചുള്ള പരാതി നൽകുക, നല്ലതും മോശമായതുമായ അഭിപ്രായങ്ങൾ അറിയിക്കുക എന്നിവയാണ് പുതിയ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ.