ദുബായ്: ദുബായിൽ കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട സംഭവത്തില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ശിക്ഷ വിധിച്ച് ദുബൈ കോടതി. പ്രധാന പ്രതിയായ യുവതിയില്‍ നിന്ന് പരാതിക്കാരന് 800 ദിര്‍ഹം കടം വാങ്ങിയിരുന്നു. പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല, ഇതോടെയാണ് പണം വാങ്ങാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി വളഞ്ഞ വഴി തേടിയത്. ഇവര്‍ തയ്യാറാക്കിയ പദ്ധതിപ്രകാരം പരാതിക്കാരനെ യുവതി തന്ത്രപൂര്‍വം താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി സുഹൃത്തുകളുടെ സഹായത്തോടെ പൂട്ടിയിട്ടു. സ്ഥലത്തെത്തിയ പരാതിക്കാരന്റെ സുഹൃത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ടവരും പ്രവാസികളാണ്.