റിയാദ്: സൗദിയിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണെന്ന് റിപ്പോർട്ട്. നിലമ്പൂർ സ്വദേശിനി ഫസ്ന ഷെറിൻ ആണ് മരിച്ചത്. ഫസ്‌നയും കുടുംബവും വീസ പുതുക്കാൻ ജോർദാനിൽ പോയി ജിസാനിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം. യുവതിയുടെ കൂടെ വാഹനത്തിൽ ഉണ്ടായിരുന്നവരെ നിസാര പരുക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫസ്‌നയുടെ മൃതദേഹം അലീത് ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.









