റിയാദ്: സ്പോൺസർ ഇഖാമ പുതുക്കാത്തതിനാൽ ദുരിതത്തിലായ പ്രവാസി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് കന്യാകുമാരി സ്വദേശി മാരിയ ശെൽവം ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ദമ്മാമിൽ ഒരു സൗദി കോൺട്രാക്റ്റിങ് കമ്പനിയിൽ മേസനായി വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു മാരിയ . എന്നാൽ പിന്നീട് കമ്പനിയുടെ റെഡ് കാറ്റഗറിയിൽ ആയ മാരിയയുടെ ഇക്കാമ പുതുക്കാൻ കഴിയാതെ ആയി. ഏതാണ്ട് ഒരു വർഷത്തോളം അദ്ദേഹത്തിന് ജോലി ചെയ്യാനായിരുന്നില്ല . സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ചാണ് നവയുഗം സാംസ്ക്കാരികവേദി ആക്ടിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് ഇയാൾ സഹായം അഭ്യർത്ഥിച്ചത്.