ദുബായ് : ദുബായിൽ താമസക്കുടിയേറ്റ വകുപ്പ് ഏർപ്പെടുത്തിയ വിഡിയോ കോൾ സേവനം 2 മാസംകൊണ്ട് പ്രയോജനപ്പെടുത്തിയത് രണ്ടര ലക്ഷം പേർ. ഗോൾഡൻ വീസ, എൻട്രി പെർമിറ്റ്, വീസ പുതുക്കൽ, പാസ്പോർട്ട് പുതുക്കൽ, നിയമോപദേശം, നഷ്ടപരിഹാരം ആവശ്യപ്പെടൽ തുടങ്ങി താമസ കുടിയേറ്റ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പുരോഗതി അറിയാനും തടസ്സം നീക്കാനും ഇതുവഴി സാധിക്കും. നൂതന സാങ്കേതി വിദ്യ ഉപയോഗിച്ച് ദുബായ് തുടങ്ങിയ ഈ സേവനം തൽക്കാലം ദുബായ് വീസക്കാർക്കു മാത്രമേ ലഭിക്കൂ. താമസക്കുടിയേറ്റ വകുപ്പിന്റെ വെബ്സൈറ്റിലൂടെയും, ആപ്പ് മുഖേനയും സേവനം ലഭിക്കും.