അബുദാബി: അബുദാബി കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ള പ്രത്യേക സ്ഥലങ്ങളിലൂടെ മാത്രമേ റോഡ് ക്രോസ് ചെയ്യാവൂ എന്ന് അബുദാബി പൊലീസ്. അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിലൂടെ ഉണ്ടായ അപകടങ്ങളുടെ വീഡിയോകൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലങ്ങളോ സീബ്രാ ക്രോസിങുകളോ ഉപയോഗിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.