കാസർഗോഡ്: പൈവളികയില്‍ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘാംഗമായ പൈവളിക സ്വദേശി അബ്ദുല്‍ ഷിഹാബ് (29) ആണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഇയാള്‍ കേസില്‍ ഏഴാം പ്രതിയാണ്. ഒളിവില്‍ ആയിരുന്ന ഷിഹാബ് ഇന്ന് ബേക്കല്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.