റിയാദ്: സൗദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നത് കുറഞ്ഞതായി കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പണമയക്കുന്നതില്‍ 10.6 ബില്യണ്‍ റിയാലിന്റെ കുറവുണ്ടായി. അതേ സമയം സൗദി പൗരന്മാര്‍ അയക്കുന്ന പണത്തില്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.2021നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷത്തെ റെമിറ്റന്‍സില്‍ 6.9 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.