റിയാദ്: പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകജാലക സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. നവയുഗം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ സഫിയ അജിത് സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദമ്മാമില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക, നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കുക തുടങ്ങിയ ലക്ഷ്യവും ഏകജാലക സംവിധാനത്തിനുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.