റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി ഇന്‍ഡിഗോ. നിര്‍ത്തിവെച്ചിരുന്ന ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതായി ഇന്‍ഡിഗോ വിമാന കമ്പനി അറിയിച്ചു. വരുന്ന മാര്‍ച്ച് 26 മുതല്‍ ഇരു വിമാനത്താവളങ്ങളില്‍ നിന്നും സര്‍വിസുകള്‍ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകള്‍ കമ്പനിയുടെ വെബ്‌സൈറ്റിലും ട്രാവല്‍ ഏജന്‍സികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്. ജിദ്ദയില്‍ നിന്നും എല്ലാ ദിവസവും രാത്രി 12.40 ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിലിറങ്ങും. ദമ്മാമില്‍ നിന്നും രാവിലെ 11.40നാണ് സര്‍വീസ്. വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട്-ദമ്മാം സര്‍വീസ് രാവിലെ 8.40 നാണ്. ഈ വിമാനം രാവിലെ 10.40 ന് ദമ്മാമിലെത്തും.