യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ 2023 ജനുവരി മുതൽ പ്രാബല്യത്തില്‍ വരും. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അടുത്ത മാസം മുതല്‍ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാവുുക. അവധി എടുക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ലോകത്തു തന്നെ ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ശമ്പളത്തോടെയുള്ള അവധി നല്കുന്ന ആദ്യത്തെ രാജ്യം യുഎഇ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ഓരോ ജീവനക്കാരനും ജോലി ചെയ്യുന്ന ഫെഡറല്‍ വകുപ്പിന്റെ അദ്ധ്യക്ഷനായിരിക്കും അവധി അംഗീകരിക്കേണ്ടത്. ഈ അവധിയോടൊപ്പം ശമ്പളമില്ലാത്ത മറ്റ് അവധികളോ വാര്‍ഷിക അവധികളോ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.