മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ വ്യക്തിഗത ഉപയോഗത്തിനായി കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയാന്‍ തീരുമാനം. ഇറാഖ്, സിറിയ, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിയന്ത്രണം. ചില രാജ്യങ്ങളില്‍ കോളറ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
ഭക്ഷണം കൊണ്ടുവരുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചുവെന്ന് അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില അയല്‍ രാജ്യങ്ങളില്‍ കോളറ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.