സൗദി അറേബ്യയില്‍ ആറ് വിഭാഗത്തില്‍ പെടുന്ന ആളുകള്‍ സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്സിന് സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, ആറ് മാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, 65 വയസും അതിനു മുകളിലും പ്രായമുള്ളവര്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ദീര്‍ഘകാല ആസ്പിരിന്‍ തെറാപ്പി സ്വീകരിക്കുന്ന ആറ് മാസം മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ എന്നിവരാണ് ഇന്‍ഫ്ലുവന്‍സ വാക്സിന് എടുക്കേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു.
അണുബാധയുടെ സങ്കീര്‍ണതകളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സീസണല്‍ ഫ്ലൂ വാക്സിന് എടുക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും എന്നാല്‍ വാക്സിന് എടുക്കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വിഭാഗം 65 വയസിന് മുകളിലുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്പ് വഴി വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.