മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്ക്. എല്‍ജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് രാജ്യങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ലോകവ്യാപകമായി ചിത്രം റിലീസിന് ഒരുങ്ങുന്നതിന് ഇടയില്‍ ജി.സി.സി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സിനിമയ്ക്ക് തിരച്ചടിയായി.
അതേസമയം, അവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിങ്ങിന് നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനിടെ ചിത്രം യുഎഇയില്‍ വേള്‍ഡ് വൈഡ് റിലീസ് ദിനമായ 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍ , ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിരവധി നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.