ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമന്. ഫോര്‍ബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ച് പതിനയ്യായിരം കോടിയാണ് അദാനിയുടെ ആസ്തി. 540 കോടി ഡോളറിന്റെ ആസ്തിയാണ് യൂസഫലിക്കുള്ളത്.
ഫോര്‍ബസ് മാസികയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം പന്ത്രണ്ട് ലക്ഷം കോടി രൂപയാണ്. ഇന്ത്യന്‍ കോടീശ്വരന്മാരില് രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്ഥി 8800 കോടി ഡോളറാണ്. രാധാകൃഷ്ണന് ദാമാനി, സൈറസ് പൂനവാല, ശിവ് നാടാര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ കോടീശ്വരന്മാര്. പട്ടികയില്‍ മുപ്പത്തിയഞ്ചാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിക്കുള്ളത്.