യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടായത്. ഇതോടെ തങ്ങളുടെ സമ്പാദ്യം സ്വര്‍ണമായി മാറ്റുന്നതിലെ തിരക്കിലാണ് പല പ്രവാസികളും
ഇന്നലെ രാവിലെ വിപണനം ആരംഭിക്കുമ്പോള്‍ 192 ദിര്‍ഹം ആയിരുന്നു. വൈകുന്നേരത്തോടെ അല്‍പ്പം മെച്ചപ്പെട്ട് 192.25ലേക്ക് ഉയര്‍ന്നു. എന്നാല്‍ 3.25 ദിര്‍ഹം വീണ്ടും കുറഞ്ഞ് ഗ്രാമിന് 189 ദിര്‍ഹം ആകുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
അതേസമയം, സൗദി അറേബ്യയില്‍ സ്വര്‍ണം, ചെമ്പ് എന്നിവയുടെ വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തി. സൗദി ജിയോളജിക്കല്‍ സര്‍വെയാണ് ഇക്കാര്യം അറിയിച്ചത്. മദീന മേഖലയിലാണ് ഈ രണ്ട് ലോഹങ്ങളുടെയും അയിര് അടങ്ങിയിട്ടുള്ള പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയത്.