സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയും. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷങ്ങള്‍ക്ക് രാവിലെ എട്ടിന് ഉപസ്ഥാനപതി എന്‍. രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി.
രാഷ്ട്രപതിയുടെ സ്വതന്ത്ര്യദിന സന്ദേശം സ്ഥാനപതി വായിച്ചു. തുടര്‍ന്ന് പ്രവാസി കലാകാരന്മാര് ദേശഭക്തി ഗാനം ആലപിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍, നയതന്ത്രജ്ഞര്‍, സൗദി പൗരന്മാര്, പത്രപ്രവര്‍ത്തകര്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എഴുന്നൂറോളം ആളുകള്‍ ആഘോഷത്തില്‍ പങ്കാളിത്തമറിയിച്ചു.