ന്യു ജേഴ്സി: മിസ് ഇന്ത്യ യു എസ് എ 2022 കിരീടം ചൂടി വിര്‍ജീനിയ നിവാസി ആര്യ വല്‍വേക്കര്‍. ന്യൂ ജേഴ്സിയില്‍ നടന്ന 40-മത് വാര്‍ഷിക മത്സരത്തില്‍ വിര്‍ജിനിയയില്‍ നിന്ന് തന്നെയുള്ള സൗമ്യ ശര്‍മ്മ ഒന്നാം റണ്ണര്‍ അപ്പും ന്യൂ ജേഴ്സിയിലെ സഞ്ജന ചേക്കുറി രണ്ടാം റണ്ണര്‍ അപ്പും ആയി.
വാഷിംഗ്ടണ്‍ സംസ്ഥാനത്തെ അക്ഷി ജെയിന് മിസസ് ഇന്ത്യ യു എസ് എ ആയി. ന്യുയോര്‍ക്കില്‍ നിന്നുള്ള തന്വി ഗ്രോവര്‍ മിസ് ടീന്‍ ഇന്ത്യ യു എസ് എയും. ഇന്ത്യയ്ക്കു പുറത്തു നടക്കുന്ന ഏറ്റവും പഴയ സൗന്ദര്യോത്സവമാണിത്. 30 സംഥാനങ്ങളില്‍ നിന്നായി 74 മത്സരാര്‍ഥികള്‍ ഇക്കുറി എത്തി. ന്യുയോര്‍ക്കിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ ധര്‍മാത്മ ശരണും ഭാര്യ നീലം ശരണും ചേര്‍ന്നു 40 വര്‍ഷം മുന്‍പ് ആരംഭിച്ച വേള്‍ഡ് വൈഡ് പേജന്റ്സിന്റെ പേരില്‍ ആരംഭിച്ചതാണീ മത്സരം. ഓരോ സ്റ്റേറ്റിലെയും വിജയികളാണ് മിസ് ഇന്ത്യ യു.എസ് .എ. മത്സരത്തിനെത്തുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിജയികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ മിസ് ഇന്ത്യ വേള്‍ഡ് വൈഡിനെ തെരഞ്ഞെടുക്കും
അടുത്ത വേള്‍ഡ് വൈഡ് മത്സരം മുംബൈയില്‍ അടുത്ത വര്‍ഷം ആദ്യം നടക്കും. ഇവിടത്തെ വിജയികള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ സൗജന്യ വിമാന ടിക്കറ്റു നല്‍കും.