യുഎഇയില്‍ പെയ്ത കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതീകൂലമായി ബാധിച്ചു. വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇത്തരത്തില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നതെന്ന് ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്വകാര്യ മേഖലയ്ക്കും ഇത് ബാധകമാണ്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്താന്‍ യുഎഇ ക്യാബിനറ്റ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നോട്ടീസ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കൈമാറി. അവശ്യ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സമയം കൂടി ജോലി സമയമാക്കി കണക്കാക്കും.