അനധികൃത റിക്രൂട്ട്മെന്റിലൂടെ കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കെത്തി കുടുങ്ങിയവരില്‍ നൂറോളം വനിതകള്‍ രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. പിന്നീട് അഭയ കേന്ദ്രത്തിലേയ്ക്ക് മാറ്റിയ വനിതകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ മലയാളികളില്‍ ഭൂരിഭാഗവും കൊച്ചിവഴിയാണ് കുവൈറ്റില്‍ എത്തിയതെന്നാണ് സൂചന.
മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ് മുഖേന എത്തിയ മൂന്നു പേരും അഭയ കേന്ദ്രത്തില്‍ എത്തിയവരിലുണ്ട്. മറ്റുള്ളവര്‍ വ്യത്യസ്ത ഏജന്റുമാര്‍ മുഖേന എത്തിയവരാണ്. നാട്ടില്‍ അധ്യപക ജോലി നോക്കിയിരുന്നവര്പോലും ഇക്കൂട്ടത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, മജീദ് വിദേശത്തേക്കു കടത്തിയ യുവതികളില്‍ 3 പേരെ കാണാതായതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂര്‍, മംഗളൂരു സ്വദേശികളെയാണു കാണാതായത്.