മസ്‌കത്ത്: ഒമാനില്‍ വിസ പുതുക്കല്‍ നിരക്കുകളിലെ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവാസികളുടെ വിസ പുതുക്കുന്നതിലെ നിരക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.
വിസ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകളാണ് കുറച്ചത്. വിസ പുതുക്കുന്നതില്‍ കാലതാമസം വന്നവര്‍ക്കുള്ള പിഴയും നീക്കിയിട്ടുണ്ട്. സ്വദേശി വത്കരണത്തിന്റെ നിരക്കുകള്‍ കൃത്യമായി പാലിച്ച സ്ഥാപനങ്ങള്‍ക്ക് പുതിയ ഫീസിന്റെ 30 ശതമാനം ഇളവ് ലഭിക്കും.