മസ്‌കത്ത്: ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1035 പേര്‍ക്ക് മോചനത്തിന് വഴിതെളിഞ്ഞു. ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്റെ ‘ഫാക് കുര്‍ബാ’ പദ്ധതിയുടെ ഒന്‍പതാം പതിപ്പിന്റെ ഭാഗമായാണ് പദ്ധതി. സാമ്പത്തിക ബാധ്യതകളില്‍ അകപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞുവന്നിരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.
തെക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ 117 പേരും വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ 194 പേരും അല്‍ ദൈഖിലിയ ഗവര്‍ണറേറ്റില്‍ 78 പേരും മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ 209 പേരും അല്‍ ബുറൈമി ഗവര്‍ണറേറ്റില്‍ 98 പേരും, തെക്കന്‍ ശര്‍ഖിയയില്‍ നിന്നും 148 പേരും, ദോഫാറില്‍ നിന്നും 72 പേരും, ദാഹരിയ ഗവര്‍ണറേറ്റില്‍ നിന്നും 57 പേരും, വടക്കന്‍ ശര്‍ഖിയയില്‍ നിന്നും 49 പേരും, മുസാന്ദം ഗവര്‍ണറേറ്റില്‍ നിന്നും 9 പേരും , അല്‍ വുസ്റ്റ ഗവര്‍ണറേറ്റില്‍ നിന്നും 4 പേരുമാണ് ജയില്‍ മോചിതരാവുന്നത്.