യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്ആല് നഹ്യാന്റെ നിര്യാണത്തില്‍ നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആധുനിക യു.എ.ഇ കെട്ടി ഉയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ ഭരണാധികാരി ആയിരുന്നു. ഇന്ത്യയോട് പ്രത്യേകിച്ച് കേരളത്തോടും പ്രത്യേക അടുപ്പമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
യു.എ.ഇ എന്ന രാജ്യം ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ഇടം നേടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണ്. ലോകത്തിലെമ്പാടും നിന്നും എത്തിയ പ്രവാസി ജനതയെ ഇരു കൈയും നീട്ടീ സ്വീകരിച്ച മഹാനായ ഭരണാധികാരി എന്ന നിലയില്‍ മാനവികതയുടെ പ്രതീകമായി അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനില്‍ക്കുമെന്നും പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.