ജൂണ്‍ 17, 18 തീയതികളില്‍ നടക്കുന്ന മൂന്നാമത് ലോക കേരള സഭയുടെ ദര്‍ശന രേഖാ രൂപീകരണത്തിനായി പ്രവാസ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പ്രത്യേക യോഗം ചേര്‍ന്നു. അന്തര്‍ ദേശിയ, അന്തര്‍ സംസ്ഥാന കുടിയേറ്റ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികള്‍, പ്രവാസി മനുഷ്യാവകാ പ്രവര്‍ത്തകര്‍, പത്ര പ്രവര്‍ത്തകര്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ ഓണ്‍ലൈന്‍ യോഗത്തില്‍ അണിനിരന്നു.
വെജ്ഞാനിക സമ്പദ് വ്യവസ്ഥ, നവകേരള നിര്‍മ്മാണം, ഭാവി പ്രവാസവും പുനരധിവാസവും, സാംസ്കാരിക വിനിമയ സാധ്യതകള്‍, സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാനത്തുള്ള മലയാളി പ്രവാസികളുടെ പ്രശ്നങ്ങള്‍, പുതിയ കുടിയേറ്റ നിയമം 2021 -കരട് രേഖ, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പ്രവാസി ഉടപെടലിന്റെ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്നാം ലോക കേരള സഭയില്‍ ഫലപ്രദമായ ഇടപെടലുകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിക്കുന്ന ദര്‍ശന രേഖ സഭാംഗങ്ങള്‍ക്ക് ഇടയില്‍ വിതരണം ചെയ്യും.
പ്രൊഫ. കെ. എന്‍ ഹരിലാല്‍ (സി.ഡി.എസ്) മോഡറേറ്ററായിരുന്നു. നോര്‍ക്ക റൂട്സ് റെസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമൃഷ്ണന്‍, കെ. സച്ചിദാനന്ദന്, എം.ജി സര്‍വ്വകലാശാല വി.സി പ്രൊഫ. സാബു തോമസ്, യു.എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ക്രൈസിസ് മാനേജുമെന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. മുരളി തുമ്മാരുകുടി, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.