യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ 40 ദിവസമായി തുടരുന്ന ദുഃഖാചരണത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് വിലക്ക് ഉണ്ടായിരിക്കില്ല. എന്നാല്‍ ചടങ്ങുകളില്‍ സംഗീതം, മറ്റ് വിനോദ പരിപാടികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദ്ദേശം പുറത്തുവന്നു.
ദുഃഖാചരണ കാലയളവില്‍ നടത്താനിരുന്ന മുഴുവന്‍ വിനോദ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതുമൂലം സംഭവിച്ച നഷ്ടം ഭാഗികമായെങ്കിലും നികത്തുന്നതിനായി പരിപാടികള്‍ ദുഃഖാചരണത്തിന് ശേഷം പുനക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.