കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി. അബ്ദുള്ളക്കുട്ടി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തി. വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ഇന്ത്യന്‍ ഓവര്‍സീസ് ഫോറം (ഐ.ഒ.എഫ്) നാഷനല്‍ വൈസ് പ്രസിഡന്റ് ജയറാം പിള്ള അബ്ദുള്ളക്കുട്ടിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഐ.ഒ.എഫ് നാഷനല്‍ കണ്‍വീനര്‍ പ്രവീണ്‍ പിള്ള പൂച്ചെണ്ട് നല്കി. ഐ.ഒ.എഫ് വെസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി റോഷന് നായര്‍, കമ്മിറ്റി അംഗങ്ങളായ വിഷ്ണു അരുണ്‍ എന്നിവര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.