പ്രവാസി മലയാളികളുടെ കൂട്ടായ്മയായ കേരള പ്രവാസി അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പ്രവാസികള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. 36 അംഗ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ കീഴിലാണ് കെ.പി.എയുടെ പ്രവര്‍ത്തനം.
സ്വയം പര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന മുദ്രാവാക്യമാണ് കേരള പ്രവാസി അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ഓരോ പഞ്ചായത്തിലും അര്‍ഹരായവര്‍ക്ക് അടിസ്ഥാന സൗകര്യമായ വീട് നിര്‍മ്മിച്ചു നല്‍കുക എന്നതാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആദ്യ അജണ്ട. വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന, നാഷണല്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാണ് പാര്‍ട്ടിയുടെ അടിത്തറ. ഓരോ ജില്ലയിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, സ്ത്രീ ശാക്തീകരണം മുന്നിട്ടുള്ള പദ്ധതികള്‍, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, മികച്ച തൊഴില്‍ കണ്ടെത്തുന്നതിനുമുള്ള പ്രത്യേക പദ്ധതികള്‍ തുടങ്ങി 36 ഇന കര്‍മ്മ പദ്ധതികളാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നതെന്ന് സ്ഥാപക ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് പറഞ്ഞു.
കേരള ശ്രീ എന്ന പേരില്‍ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തി പാര്‍ട്ടിയില്‍ പ്രത്യേക വിങ് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് അശ്വിനി നമ്പാരാമ്പത്ത് പറഞ്ഞു. സ്ത്രീകളുടെ സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണ നല്‍കുന്നതിനും കേരള ശ്രീ പ്രാധാന്യം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കേരള പ്രവാസി അസോസിയേഷന്‍.