റിയാദ്: രാത്രിയില്‍ നിര്‍മ്മാണവും പൊളിക്കുന്ന ജോലികളും റിയാദ് മുനിസിപ്പാലിറ്റി നിരോധിച്ചു. നിയമലംഘകര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. മഗ്രിബ് നമസ്കാര ശേഷം രാവിലെ ഏഴ് വരെ റിയാദ് മുനിസിപ്പാലിറ്റി പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്നതിനുമാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
താമസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവും ശാന്തതയും ഉണ്ടാകുന്നതിനാണു രാത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്ന ജോലികള്‍ക്കുമുള്ള നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.