ദുബായ്: വാരാന്ത്യ അവധി മാറിയ ശേഷമുള്ള യുഎഇയിലെ ആദ്യ റമദാനാണ് വരുന്നത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന ആദ്യ റമദാന് കൂടിയാണിത്. ഈ റമദാന് മാസത്തില്‍ യുഎഇയിലെ പൊതുമേഖലയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണമായും അവധിയായിരിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം.
ഷാര്‍ജയില്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും.