റിയാദ്: സൗദി അറേബ്യയില്‍ 4,541 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 6,61,733 ആയി.
നിലവില്‍ 41,467 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 750 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.38 ഉം കോവിഡ് മരണ നിരക്ക് 1.34 ഉം ആണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.