റിയാദ്: സൗദിയില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് 10,424 നിയമ ലംഘകര്‍. നിയമ ലംഘകര്‍ക്ക് തടവും പിഴവും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്തേയ്ക്ക് കടക്കാന്‍ നിയമ ലംഘകരെ സഹായിക്കുകയോ ഇത്തരക്കാര്‍ക്ക് ഗതാഗത, പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യുന്നവര്‍ക്ക് പരമാവധി 15 വര്‍ഷംവരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ കുറ്റവാളികള്‍ക്ക് ഒരുലക്ഷം റിയാല്‍വരെ പിഴ, വാഹനങ്ങള്‍, സ്ഥലം എന്നിവ കണ്ടുകെട്ടല്‍, പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തല്‍ തുടങ്ങിയ നടപടികളും ഉണ്ടാകും. നിയമ ലംഘനങ്ങളെക്കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം.