കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ വിസ കാലാവധി താത്കാലികമായി നീട്ടി നല്‍കാന്‍ കുവൈത്ത്. ഇത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
60 വയസ് കഴിഞ്ഞ ഹൈസ്‌കൂള്‍ വിദ്യആഭ്യാസമില്ലാത്ത കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയായിരുന്നു. ഇതിനിടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഏവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്.
മാനുഷിക പരിഗണന നല്‍കി ഒരുമാസം മുതല്‍ മൂന്നുമാസംവരെ വിസ നീട്ടി നല്‍കാനാണ് പദ്ധതിയെന്ന് ആഭ്യന്തര മന്ത്രാലയവുമായി അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം താല്‍ക്കാലിക വിസയുള്ള, രാജ്യം വിട്ടുപോകുന്നവരുടെ വിസ റദ്ദായേക്കുമെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.